Saturday, October 16, 2010

Tuesday, September 28, 2010

"Kite Runner", "9"
"Ancient Promises "....Jaysree Misra...

Thursday, February 14, 2008

വാക്കുകള്‍...ഇ.സന്തോഷ്കുമാര്‍...
വാക്കുകള്‍...ഇ.സന്തോഷ്കുമാര്‍...ശബ്ദം നഷ്ടപ്പെട്ട ഒരു ടബിംഗ് ആര്‍ട്ടിസ്റ്റ് ഓര്‍മകളിലേക്ക്‌ നടത്തുന്ന ഒരു യാത്ര....റോസലിന്റെ തെളിച്ച്ചമുള്ള ഓര്‍മ്മകള്‍...
വാക്കുകള്‍ക്കു പിശുക്കു കാണിക്കുന്ന തമ്പാനോടോപ്പം , ശബ്ദം ഉള്ളപ്പോഴും മൌനത്തിന്റെ കൂടിനുള്ളിലേക്ക് മാത്രമായി പലപ്പോഴും ഒതുങ്ങിയ സ്വകാര്യ നിമിഷങ്ങള്‍ ..
അവര്‍ക്കിടയില്‍ എപ്പ്പോഴോ അശോക്..........................ശെരി തെറ്റുകളുടെ വരമ്പുകള്‍ എത്ര നേര്‍ത്ത്താതാണ് ......
മൌനത്തിന്റെ ഇടനാഴിയിളുടെ റോസ്‌ലിന്‍ നടത്തുന്ന യാത്രകളില്‍ അവള്‍ തനിച്ചയത് പോലെ.....പക്ഷെ കുറ്റബോധത്തിന്റെ ഇടനാഴിയില്‍ ആരൊക്കെ ...,?, റോസി , തമ്പാന്‍ , അശോക് . ...എല്ലാരും .....
മറക്കാതിരിക്കാന്‍ വേണ്ടി ഓര്‍ക്കുന്ന ബന്ധങ്ങള്‍ ...
വാക്കുകളുടെ സമൃദ്ധി യെക്കാളും മനോഹരം വാചാലമായ മൌനത്ത്തിലൂടെ റോസ്‌ലിന്‍ നടത്തുന്ന യാത്രകള്‍......പന്കിടുന്ന വികാരങ്ങള്‍....
റോസെലിനെ പോലെ, വാക്കുകളുടെ വില നന്നായി അറിയാവുന്ന നല്ല novelistinte മനോഹരമായ രചന.......
....one of d best buk in 2007....

Tuesday, February 12, 2008

എം.ടി.യുടെ ഹൃദയത്ത്തിലൂടെ ഒരു യാത്ര ..മുരളി

നെഞ്ചോടു ചേര്‍ത്ത് വെച്ച ഒരു ലേഖനം ഉണ്ട് ...,

25 വര്‍ഷങ്ങള്‍ക്ക് മുന്പ് കലാകൌമുദിയില്‍ വന്ന ഒരു ലേഖനം..

ഞാനത് കുറെക്കാലം സൂക്ഷിച്ചു...[ഇതിലെ ആദ്യ ഭാഗം ]..
ഇപ്പൊ അതു പുസ്തകമായി വന്നപ്പോള്‍ രണ്ടാം ഭാഗവും വായിക്കാന്‍ കഴിഞ്ഞു....

ആധുനികനും,ഉത്ത്താരാധുനികനും, അതിനും അപ്പുറത്തെ ആധുനികനും
ഒക്കെ കടന്നു പോയിട്ടും ദീപസ്തംഭം പോലെ നില്‍ക്കുന്ന എം.ടി..
.
നല്ല കുറിപ്പുകള്‍, എം. ടി യുടെ കഥകളോളം തന്നെ മധുരം തുളുമ്പുന്നവ.....

എം ടി .യുടെ ഹൃദയത്തിലൂടെ ആ യാത്ര നടത്തിയത് നമ്മളാണോ എന്ന് തോന്നും...

താന്നിക്കുന്നിന്റെ നെറുകയില്‍, കൂടല്ലുരില്‍ ഒക്കെ എം. ടി യ്ക്ക് ഒപ്പം നമ്മളും...

Sunday, November 18, 2007

ഖനനങ്ങളുടെ ഓര്‍മ്മയ്ക്ക്.........സുമോദ്..

ഖനനങ്ങളുടെ ഓര്‍മ്മയ്ക്ക്........

“ചെംബ്രേരിയും, മാറന്‍ കുന്നും, അയ്യന്‍ വീടും.....

ആദിത്യന്‍, കമലന്‍, രാമനുണ്ണി,വൈശാഖന്‍......

സൌഹ്രുദത്തിന്റെ ഒരു പൂക്കാലം..!!!...

പ്രൊഫ.അയ്യങ്കാര്‍....

ദേശാടനപ്പക്ഷികളെപ്പോലെ തള്ളേടത്തിമാര്‍.....

ചതുരംഗക്കളിയിലെ ക്ലാസ്സിക് ടച്ചുമായി കുട്ട്യാലസ്സന്‍....

ശൂലപാണി വാര്യര്‍.....മാഷ്, റ്റീച്ചറമ്മ......

ഖനനങ്ങള്‍ നടക്കുന്നതു ചെംബ്രേരിയിലോ, ഇവരുടെ മനസ്സുകളിലോ.?

{അതോ നമ്മുടെയൊ?]...!!!.

......ശരിക്കും എന്റെ പ്രണയങ്ങളില്‍ ഒന്നു ഈ പുസ്തകത്തോടു തന്നെയാണ്......

...’രണ്ടാമൂഴം“....എം.ടി...

രണ്ടാമൂഴം-----



“ഇതിഹാസത്താളുകളില്‍ നിന്നു എം. ടി. യ്ക്കു ഒപ്പം ഇറങ്ങി
വന്ന രണ്ടാമൂഴക്കാരനെ വായിച്ചു തന്നെ അറിയണം... !



ദ്രൌപദിയുടെ മോഹസാഫല്യങള്‍ക്കായുള്ള അലച്ചിലിനൊടുവില്‍,



“ ഈ രാത്രിയില്‍ അര്‍ജ്ജുനനെ സ്വപ്നം കാണുന്ന ദ്രൌപദിയുടെ



തണുത്ത ശരീരം എനിക്കു വേണ്ടാ “എന്നു പറയുന്ന ഭീമനെ എങനെ മറക്കാനാണ്....?



....പേരുപോലെ തന്നെ കരുത്തനായ രണ്ടാമൂഴക്കാരന്‍ , ഭീമന്‍...!

“ഖസാക്കിന്റെ ഇതിഹാസം...“....ഓ.വി. വിജയന്‍

"ഖസാക്കിന്ടെ ഇതിഹാസം---“

ചെതലി മലയുടെ താഴ്വാരങ്ങളെപ്പോലെ മലയാളിയുടെ യുവത്വങ്ങളെ സ്വാധീനിച്ച മറ്റെന്തുണ്ട് .......?

ഖസാക്കിലെ, തസറാക്കിലെ മഴ എന്നെ ഒട്ടൊന്നുമല്ല മൊഹിപ്പിച്ചതും.......

അറിയാത്ത, നനയാത്ത ആ മഴയിലേക്ക് അപ്പുക്കിളിയ്ക്കും മൈമുനയ്ക്കും ഒപ്പം ഒരു യാത്ര

എന്റെ മോഹങ്ങളില്‍ ഇന്നും, എന്നും.....!!!!!!!!!“

Tuesday, November 13, 2007

“സ്നേഹിതനേ, സ്നേഹിതനേ...“..രേഖാ.കെ

““സ്നേഹിതനേ സ്നേഹിതനേ“....

പറയാന്‍ മറന്ന എത്രയെത്ര സ്നേഹങ്ങള്‍....!

ഉള്ളില്‍ സ്നേഹം നിറയുമ്പോഴും അനിഷ്ടം നടിച്ച് അടഞ്ഞുപോയ
സൌഹ്രുദത്തിന്റെ കുഞ്ഞു കിളിവാതിലുകള്‍....

കോരിച്ചൊരിയുന്ന ജൂണ്‍മഴയിലേക്കു കുട നീര്‍ത്തിയ
ഏഴുവയസ്സുകാരിയുടെ കൌതുകങ്ങളെ തോല്‍പ്പിച്ച് അവളെ നിരാലംബയാക്കിയ ജൂണ്‍ മഴ....

പിന്നെ ആ നഷ്ടങ്ങളൊന്നും നഷ്ടങ്ങളല്ലെന്നു മനസ്സിനെ
വിശ്വസിപ്പിച്ചു മുന്നേറുമ്പോഴും, അഡ്മിഷനു വേണ്ടി
കോളേജ് വരാന്തകളില്‍ , വിവാഹ മണ്ഡപത്തില്‍,
ഒക്കെ നില്‍ക്കുമ്പോള്‍ അച്ഛന്റെ പരുത്ത കൈത്തലത്തിനു
വേണ്ടി കൊതിച്ചുപോയ മനസ്സ്....

അമ്മയുടെ, കാമുകന്റെ, സുഹ്രുത്തിന്റെ അങ്ങനെ എത്രയെത്ര സ്നേഹസുഗന്ധങ്ങള്‍....!

എന്തെന്തു രുചിഭേദങള്‍..!

പ്രസ്സ് അക്കാഡമി കുന്നിറങ്ങി വരുന്ന ഓര്‍മ്മകള്‍ക്കൊപ്പം
ഞാനും ഒരു കുന്നിറങ്ങുന്നൂ‍...നൊസ്റ്റാള്‍ജിയയുടെ ഒരു കുന്ന്...........!

‘ബാല്യ കുതൂഹലങ്ങളിലേക്ക്, പ്രണയത്തിന്റെ കുളിരിലേക്ക്,
സ്നേഹസുഗന്ധങ്ങളിലേക്ക്,സൌഹ്രുദങ്ങളുടെ തണുപ്പിലേക്ക്.....‘!!!

“സ്നേഹിച്ചു തീരാത്തവര്‍.“...ഓ.എന്‍.വി.

“സ്നേഹിച്ചു തീരാത്തവര്‍“.....


----“പ്രണയികള്‍ രാപ്പാര്‍ത്ത വനികളെങ്ങോ....?

- സ്നേഹജ്വരമാര്‍ന്നു പാടിയ കിന്നരവും...?


““നിന്നെപ്പരീക്ഷിക്കയായിരുന്നില്ല ഞാന്‍

നിന്‍ന്റെ പരീക്ഷയില്‍ തോറ്റവനണു ഞാന്‍..”


പ്രണയത്തിന്റെ അമ്ല സ്പര്‍ശം നിറയുന്ന കവിതകള്‍.....

...മനസ് പ്രണയാര്‍ദ്രമാകുന്നു സുഹ്രുത്തേ..!

ചാവുകളി...ഇ. സന്തോഷ് കുമാ‍ര്‍..

ചാവുകളി....

“ക്രാഫ്ടിന്റെ ഒരു സൌന്ദര്യം ആസ്വദിക്കണമെങ്കില്‍ ഇതു വായിക്കണം......!

....കൊന്ത ഷാജി, തമ്പി, ജയന്ത്,അഖില്‍, കണ്ണന്‍,മീന, റോജര്‍,
ഡഗ്ലസ്.....ഭരതന്‍ മാഷ്, ഭൂപണയ ബാങ്ക്, ക്രിക്കറ്റ്, ജപ്തി....ഇങനെ എന്തെല്ലാം എന്തെല്ലാം....!!!

മുഖവുരയും, മുന്‍ വിധിയും ഒന്നും ആവശ്യമില്ലാത്തവര്‍.....!!!!

ഇവരെല്ലാം നമുക്കു ചുറ്റും തന്നെയുണ്ട്.......!

‘കൊന്ത ഷാജി‘യെ ഫിനിഷ് ചെയ്ത അതേ പ്രൊഫഷണലിസം,
സാങ്കേതിക വൈദഗ്ധ്യം എല്ലാം ഈ രചനയിലുടനീളം കാണാം.......!!!!